മലയിൻകീഴ് : മിസിലേ നിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ കാട്ടാക്കട താലൂക്ക് യോഗം ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു. ഡി. ലാൽ അദ്ധ്യക്ഷത വഹിച്ചു. മിസിലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ,കരികുളം വിജയകുമാർ,തച്ചൻകോട് വിജയൻ, ചെങ്കൽ രാജേന്ദ്രൻ,കൊണ്ണിയൂർ സലിം,മഞ്ചാടി മോഹനൻ നായർ,കള്ളിക്കാട് രവി,ചന്ദ്രബാബു,അനിൽകുമാർ,വിജയൻനായർ എന്നിവരും വിവിധ സംഘം പ്രസിഡന്റുമാരും സംസാരിച്ചു. താലൂക്കുതല കമ്മിറ്റിയും രൂപീകരിച്ചു.