നെയ്യാറ്രിൻകര:സി.പി.എം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സ്വാതന്ത്ര്യസമരവും വർത്തമാന കാല ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി മാമ്പാഴക്കരയിൽ സെമിനാർ സംഘടിപ്പിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ശ്രീകുമാർ, അംഗങ്ങളായ വി.കേശവൻ കുട്ടി,പി.രാജൻ,എൽസിബായി,സുരേന്ദ്രൻ,പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപിന്റെ രക്തസാക്ഷിത്വത്തിൽ അനുശോചിച്ചു.