
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബർ 13നകം അപേക്ഷിക്കണം. യോഗ്യതാമാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.