general

ബാലരാമപുരം: ഭാരതീയ ചികിത്സാവകുപ്പും പള്ളിച്ചൽ ഗ്രാമ പഞ്ചായത്തും ദേശീയ ആരോഗ്യ ദൗത്യം ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ബോധവത്കരണവും ആയുർവേദമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അഡ്വ. ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കിരണം പദ്ധതിയുടെയും ആന്റി മൈക്രോബിയൻ റസിസ്റ്റന്റ് ബ്രോഷറുകളും എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബോധവത്കരണ ക്ലാസിന് മെഡിക്കൽ ഓഫീസർ ഡോ. സ്മിത എസ്. ശിവൻ നേതൃത്വം നൽകി. മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പിന് ഡോ. എൽ. അനിത റാണി, ആരോഗ്യ പ്രവർത്തകരായ ഒ.ശ്രീകല,ആർ. മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.വാർഡ് മെമ്പർമാരായ സരിത,ശാരിക ആശാവർക്കർമാരായ രാജിത,സുനജ എന്നിവർ സംബന്ധിച്ചു.കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു തൊഴിലാളികളും ക്ലാസിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശാലിനി നന്ദി പറഞ്ഞു.