damodarn

തലശ്ശേരി: പ്രമുഖ സി.പി.എം. നേതാവും പ്രഥമ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ദീർഘകാലം സി.പി.എം.കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്ന ചൊക്ലി നിടുമ്പ്രം മുത്തപ്പൻ മടപ്പുരക്കടുത്ത ചെറുപറമ്പിൽ കിഴക്കെവീട്ടിൽ കെ.വി. ദാമോദരൻ (86) നിര്യാതനായി. ചൊക്ലിയിലും പാനൂരിലും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവെച്ചു. ഭക്ഷ്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.വി. സൗദാമിനി (മുൻ പ്രധാന അദ്ധ്യാപിക കെ.എൻ.യു.പി. കരിയാട് ) പ്രേമവല്ലി (റിട്ട. പ്രൊഫസർ പുതുച്ചേരി), സുമതി (മുൻ പ്രധാന അദ്ധ്യാപിക ജി.ഡി.സ്മാരക എൽ.പി. സ്‌കൂൾ ചെറുപറമ്പ്), പരേതരായ കെ.വി. ജാനകി (പ്രധാനാദ്ധ്യാപിക ഒളവിലം യു.പി. സ്‌കൂൾ), നാരായണി (മുൻ പ്രധാന അദ്ധ്യാപിക പൊയിലൂർ എൽ.പി. സ്‌കൂൾ), ലീലാവതി (ഒളവിലം യു.പി. സ്‌കൂൾ).