പൂവാർ: തുഞ്ചത്തെഴുത്തച്ഛന്റെ 465-ാമത് സമാധി വാർഷിക മഹോത്സവത്തിന്റെ ഭാഗമായി തുഞ്ചൻ ഭക്തി പ്രസ്ഥാന പഠനകേന്ദ്രം മണലുവിള തുഞ്ചൻ ഗ്രാമത്തിൽ രാമായണ കാവ്യോത്സവം സംഘടിപ്പിക്കും. 26ന് രാവിലെ 10ന് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമാകും. 51 മലയാള അക്ഷരങ്ങളെ സാക്ഷിയാക്കി 51 മഹത് വ്യക്തികൾ 51 ദീപങ്ങൾ തെളിച്ചു കൊണ്ട് 51 കവികളുടെ രാമായണ കാവ്യോത്സവത്തിന് തുടക്കം കുറിക്കും.

കാവ്യോത്സവത്തിൽ പങ്കെടുക്കുന്ന കവികളെ തുഞ്ചത്തെഴുത്തച്ഛന്റെ ഛായാചിത്രമടങ്ങിയ ശില്പം നൽകി ആദരിക്കും. അവതരിപ്പിക്കുന്ന രാമായണ കവിതകൾ ദേശീയ രാമായണ മഹോത്സവത്തിൽ കവിതാ സമാഹാരമായി പ്രസിദ്ധീകരിക്കുമെന്ന് ജനറൽ സെക്രട്ടറി കെ. രംഗനാഥൻ അറിയിച്ചു.