pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വിവിധ മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ സ്‌പെഷ്യൽ ടീം പൊലീസ് അറസ്റ്റുചെയ്‌തു. കുലശേഖരം അണ്ണാനഗർ സ്വദേശി എഡ്‌വിൻ സെൽവം (50), കേശവൻപുത്തൂർ സ്വദേശി ജസ്റ്റിൻ രാജ് (42) എന്നിവരാണ് പിടിയിലായത്.

സ്‌പെഷ്യൽ ടീം എസ്.ഐ മുത്തുക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവർ കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ, അഞ്ചുഗ്രാമം, മാർത്താണ്ഡം, കുലശേഖരം സ്റ്റേഷൻ പരിധികളിലായി നിരവധി കടകളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആറ്റൂരിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. ബൈക്കിൽ പോകുമ്പോൾ സംശയം തോന്നി ചോദ്യംചെയ്‌തപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്‌തു.