വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2ന് നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ നടക്കുന്ന സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിക്കും. കേരള സർവകലാശാലയിലെ മുൻ ഡി.സി.ഡി.സി ഡോ.എം.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും. ഡോ.പ്രമോദ് ജി നായർ സംസാരിക്കും.സ്റ്റാപ് സെക്രട്ടറി എസ്.ചിത്ര സ്വാഗതവും സാബു നന്ദിയും പറയും. ചേർത്തല ശ്രീനാരായണ കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാനതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.