
ബാലരാമപുരം:താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനിതാ വായനാ മത്സരങ്ങൾക്ക് തുടക്കമായി.താലൂക്കിലെ 17 ഗ്രാമ പഞ്ചായത്തുകളിലും നെയ്യാറ്റിൻകര നഗരസഭയിലുമായി നടന്ന മത്സരത്തിൽ അഞ്ചൂറിലേറെപ്പേർ പങ്കെടുത്തു.വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും ലൈബ്രറി കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു.പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് വായനാ മൽസരം നേമം ഗവ.യു.പി.എസിൽ നടന്നു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ഉദ്ഘാടനം ചെയ്തു.കവി ത ലയൽ മനോഹരൻ നായർ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ ,ഭാരവാഹികളായ കെ.എസ് പ്രദീപ്, കെ.സതീഷ്ബാബു, കൺവീനർ സുജിത് എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ വനിതാ വായനാ മത്സരം വിജയിപ്പിക്കുന്നതിന് നേത്യത്വം നൽകിയവരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എസ്.എസ്.റോജിയും സെക്രട്ടറി എസ് ഗോപകുമാറും അഭിനന്ദിച്ചു.