നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ മുഖേനെ വിധവ പെൻഷൻ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർ വിവാഹം ചെയ്തിട്ടില്ല എന്നും,അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവർ വിവാഹിതരല്ലെന്നും വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആധാർ കാർഡിന്റെ പകർപ്പു സഹിതം 31ന് മുമ്പ് നഗരസഭയിൽ ഹാജരാക്കണം.
നെടുമങ്ങാട്: പനവൂർ ഗ്രാമപഞ്ചായത്തിൽ വിധവ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർ വിവാഹം ചെയ്തിട്ടില്ല എന്ന് വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആധാർ കാർഡിന്റെ പകർപ്പു സഹിതം 31 നു മുമ്പ് പഞ്ചായത്തോഫീസിൽ നൽകണമെന്നും അല്ലാത്തപക്ഷം പെൻഷൻ തുടർന്ന് തടസപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.