നെടുമങ്ങാട്: കേരള ഫയർ സർവീസ് അസോസിയേഷൻ തിരുവനന്തപുരം മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഷട്ടിൽ ടൂർണമെന്റിൽ കടപ്പാക്കട നിലയം വിന്നറും ചെങ്കൽചൂള നിലയം റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസം.എട്ടിന് നെടുമങ്ങാട് പവിത്രം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.മന്ത്രി ജി.ആർ അനിൽ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.എം.എൽ.എമാരായ ഐ.ബി സതീഷ്, ഡി.കെ മുരളി, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ തുടങ്ങിയവർ പങ്കെടുക്കും.