ബാലരാമപുരം:ബി.ജെ.പി കോട്ടുകാൽക്കോണം 92,​93 ബൂത്തുകളുടെ സമ്മേളനം ഇന്ന് കോട്ടുകാൽക്കോണം നളന്ദ ട്യൂഷൻ സെന്റെറിൽ നടക്കും.ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ് രാജീവ് ഉദ്ഘാടനം ചെയ്യും.സൗത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രജു ഐത്തിയൂർ,​ബൂത്ത് പ്രസിഡന്റുമാരായ ബിജുകുമാർ,​സജയൻ തുടങ്ങിയവർ സംസാരിക്കും.1975 ൽ അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച വി.സുന്ദരനെ ചടങ്ങിൽ ആദരിക്കും.