
കാട്ടാക്കട: മരപ്പട്ടിയെ കൊന്നുതിന്ന കേസിൽ മലയം മണലുവിള ചിറയിൽ വീട്ടിൽ അമ്പിളിയെ (50) പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതർ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഇയാൾ പാചകം ചെയ്‌ത ഇറച്ചി കഴിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
മരപ്പട്ടിയെ കെണിവച്ച് പിടികൂടിയതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. പരുത്തിപ്പള്ളി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് എന്നിവരുടെ നേത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.