ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ ആറ്റിങ്ങലിൽ നടന്നു. ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി രാഗേഷ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വി.ആർ. ആജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് കാവിൽ,​ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.