vilappil

മലയിൻകീഴ് : സി.പി.എം വിളപ്പിൽ ഏരിയ സമ്മേളനം രണ്ടാം ദിനമായ ഇന്നലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോലിയൊക്കോട് കൃഷ്ണൻനായർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.സി.വിക്രമൻ,എൻ.രതീന്ദ്രൻ,ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ,ജില്ലാ കമ്മിറ്റി അംഗം കെ.എസ്.സുനിൽകുമാർ,ഐ.ബി.സതീഷ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഏരിയ സെക്രട്ടറി കെ.സുകുമാരൻ എന്നിവർ ചർച്ചക്ക് മറുപടി നൽകി.ഏരിയ കമ്മിറ്റി അംഗം ചെറുകോട് മുരുകൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയേയും 12 ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനത്തിൽ തിരഞ്ഞടുത്തു. ആർ.പി.ശിവജിയെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.