പാറശാല: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങളുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്നതിന്റെ ഭാഗമായി പാറശാല യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 2.30ന് സമ്മേളനം നടക്കും.
പരശുവയ്‌ക്കൽ കോയിക്കൽ കല്യാണ മണ്ഡപത്തിൽ നടക്കുന്ന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ എ.ടി. ജോർജ്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ തുടങ്ങിയവർ പങ്കെടുക്കും. ചേർത്തലയിൽ ഗവർണർ പകെടുക്കുന്ന ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. എല്ലാവരും ഉച്ചയ്‌ക്ക് 2.30ന് പരശുവയ്‌ക്കൽ കോയിക്കൽ കല്യാണ മണ്ഡപത്തിലെത്തിച്ചേരണമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.