online-registration

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും സംവരണാനുകൂല്യങ്ങൾക്ക് നൽകിയ സർട്ടിഫിക്കറ്റുകളിലെ അപാകത പരിഹരിക്കാനും10ന് വൈകിട്ട് 5വരെ അവസരം. സംവരണാനുകൂല്യങ്ങൾക്കുള്ള അവകാശവാദം ഉന്നയിക്കാത്തവർക്ക് അർഹമായ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകളും സർട്ടിഫിക്ക​റ്റുകളും ഓൺലൈനായി നൽകാം. നേരത്തേ നൽകിയ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും അവസരമുണ്ട്. നേ​റ്റിവി​റ്റി സർട്ടിഫിക്ക​റ്റുകളിലെ അപാകതകൾ കാരണം സംവരണം നിരസിക്കപ്പെട്ടവർ സംവരണാനുകൂല്യത്തിനായി പുതിയ രേഖകളും സർട്ടിഫിക്ക​റ്റുകളും അപ്‌ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300