
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ഒറ്റപ്പെട്ട ശത്മായ മഴ ലഭിക്കും. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ അധിക മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയാണ് ലഭിക്കുന്നത്. മലയോര മേഖലകളിൽ അടുത്ത് രണ്ട് ദിവസത്തേയ്ക്ക് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണികൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴ വരെ ലഭിക്കും. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.