നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ടി.ബി ജംഗ്ഷനിലെ റസ്റ്റ് ഹൗസ് ഒാഡിറ്റോറിയത്തിൽ യൂണിയൻ സമ്മേളനം, ഗുരുസ്മരണ എന്നിവ സംഘടിപ്പിക്കും. കെ.ആൻസലൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ സ്വാഗതം ആശംംസിക്കും. യുവജനകമ്മിഷൻ മുൻ ചെയർമാൻ ആർ.വി. രാജേഷ്, ബി.ജെ.പി നേതാവ് ചെങ്കൽ രാജശേഖരൻ നായ‌ർ എന്നിവർ മുഖ്യാതിഥികളായിരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എസ്.കെ.അശോക് കുമാർ,സി.കെ സുരേഷ് കുമാർ,പ്രോഗ്രാം കവീനർ വൈ.എസ്.കുമാ‌ർ എന്നിവർ പങ്കെടുക്കും.