
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ വികസന സമിതിയുടെ നേതൃത്വത്തിൽ വ്യവസായ പ്രമുഖനായിരുന്ന എം.വി തീയേറ്റർ ഉടമ ജയരാജന്റെ (അപ്പു) നിര്യാണത്തിൽ അനുശോചിച്ചു. യോഗം എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപതാ ജനറൽ മോൺ.ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ടി.സുകുമാരൻ, അഡ്വ.ആർ.ടി. പ്രദീപ്, എ.പി. ജിനൻ, ധനുവച്ചപുരം സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, പാലക്കടവ് വേണു, അമരവിള സതികുമാരി, അഡ്വ. ഗിരിജാമ്മാൾ, അരങ്ങിൽ ഗോപൻ, കൗൺസിലർ അഡ്വ.എസ്.പി. സജിൻലാൽ, മുൻ കൗൺസിലർ എസ്.എസ്. സപേശൻ, കിളിയൂർ ആൽബിൻ, ആർ. ജയകുമാർ, അവണാകുഴി ശിശുപാലൻ, ജില്ലാരൂപീകരണ സമിതി മീഡിയ സെക്രട്ടറി കൈരളി ജി. ശശിധരൻ, ആർ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.