suni

വെഞ്ഞാറമൂട്: ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി സുനിൽകുമാറാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ജോലിവാഗ്ദാനം ചെയ്ത് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്. ഓട്ടോറിക്ഷയിൽ കറങ്ങിനടക്കുന്ന പ്രതി നേരത്തെയും ഇത്തരത്തിൽ കവർച്ച നടത്തിയാതായി പൊലീസ് പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ ഇയാളെ പിടികൂടാനായിരുന്നില്ല.