p

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് വേണ്ട അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റിന്റെ ഭാഗമായി ആരംഭിച്ച കോൾ സെന്ററിലൂടെ വ്യവസായികളുടെയും സംരംഭകരുടെയും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നത് വിജയകരമായി തുടരുന്നുവെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കഴിഞ്ഞ ഒരുവർഷ കാലയളവിൽ വ്യവസായ സംരംഭകരുടെ 8,601 സംശയങ്ങൾക്ക് പരിഹാരം കണ്ടെത്തി. ഈ കാലയളവിൽ ഹെൽപ്പ് ഡെസ്‌കിലേയ്‌ക്ക് ഒരു ദിവസം ശരാശരി 27 കോളുകളാണ് വന്നത്.സംശയനിവാരണത്തിന് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ശരാശരി 3.88 ദിവസങ്ങൾക്കുള്ളിൽതന്നെ ഒരു സംശയത്തിനോ പ്രശ്‌നത്തിനോ പരിഹാരം നൽകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ടോൾ ഫ്രീ നമ്പർ: 1800 890 1030