cpmnandhuraj

മുടപുരം: ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ഇടയ്‌ക്കോട് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 7മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ ആർ.പി. നന്ദുരാജ്, യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പിയിലെ കോരാണി ഷിബു, എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ ടി.എൽ. ഷീബ എന്നിവരാണ് മത്സരരംഗത്തുള്ളത്.

ഇവിടെ നിന്ന് വിജയിച്ച ഒ.എസ്. അംബിക എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 1548 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അംബികയ്ക്ക് പ്രസിഡന്റ് പദവിയും ലഭിച്ചിരുന്നു. മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ കട്ടയിൽക്കോണം, ഇടയ്‌ക്കോട്, പരുത്തി, കോരാണി വാർഡുകളും കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം, അരികത്തുവാർ, കുറക്കട എന്നീ വാർഡുകളും അടങ്ങുന്നതാണ് ഇടയ്‌ക്കോട് ഡിവിഷൻ. ഇതുവരെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച പാരമ്പര്യമാണ് ഡിവിഷനുള്ളത്. 11992 വോട്ടർമാർക്കായി 15 പോളിംഗ് ബൂത്തുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 9 മുതൽ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.