bhinnaseshi

മുടപുരം : ലോക ഭിന്നശേഷി ദിനാചരണവും പ്രതിഭകളെ അനുമോദിക്കലും പാട്ടത്തിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്നു.മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കൃഷ്ണൻ കുട്ടി മടവൂർ സ്വാഗതം ആശംസിച്ചുകൊണ്ട് പ്രതിഭകളെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ ശ്രീലത,സീനിയർ അസിസ്റ്റന്റ് ബീന,സ്റ്റാഫ് സെക്രട്ടറി സുധീർ തുടങ്ങിയവർ സംസാരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ശ്രേയസ്,നൂറാ ഫാത്തിമ,ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അലോണ,വിദ്യാരംഗം കലാസാഹിത്യ വേദി സബ് ജില്ലാ തലത്തിൽ ചിത്രരചനയ്ക്ക് ഒന്നാം സ്ഥാനം നേടിയ അഭിനവ് എന്നിവരെ അനുമോദിച്ചു.