കടയ്ക്കാവൂർ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് സഹായ ഹസ്തവുമായി കായിക്കര നന്മ പ്രവാസി കൂട്ടായ്മ. അഞ്ചുതെങ്ങ് കായിക്കര നാചിവിളകത്തു വടക്കടുത്തുവീട്ടിൽ മനേഷാണ് മരംമുറിക്കുന്നതിനിടെ മരത്തിൽനിന്നും താഴെ വീണ് പരിക്കേറ്രതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. മുറിച്ച മരത്തിന്റെ ഭാഗവും പുറത്ത് വീണതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ കൂട്ടായ്മ സഹായവുമായി എത്തുകയായിരുന്നു. കൂട്ടായ്മ അംഗങ്ങളായ, ഷാജി, അജി രാജൻ, നാദിർഷാ, രാജീവ്, എന്നിവർ മനേഷിന്റെ വീട്ടിലെത്തിയാണ് സഹായധനമായ പതിനായിരം രൂപ കൈമാറിയത്.