വർക്കല:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വർക്കല നിയോജക മണ്ഡലത്തിൽ ഊർജ്ജസംരക്ഷണ പ്രതിജ്ഞയും ഒപ്പ് ശേഖരണവും ഇന്ന് നടക്കും.രാവിലെ 9.30ന് വർക്കല നഗരസഭ കാര്യാലയത്തിനു മുന്നിൽ നിന്നും ബോധവത്കരണറാലിയും തുടർന്ന് ഊർജ്ജസംരക്ഷണപ്രതിജ്ഞയും ഒപ്പ് ശേഖരണവും അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിക്കും.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വിജി.ആർ.വി,സജിനി,നിതിൻനായർ, ബാവിജാൻ,സി.അജയകുമാർ,കൗൺസിലർമാരായ ആർ.അനിൽകുമാർ,പി.എം.ബഷീർ എന്നിവർ സംസാരിക്കും.