വർക്കല:നിർദ്ധനരോഗികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ ഭാഗമായി സി.പി.എം തച്ചോട് ബ്രാഞ്ച്കമ്മിറ്രി സമാഹരിച്ച തുകയിൽ നിന്നും 20000രൂപ കിടപ്പ് രോഗിയായ കോട്ടറവീട്ടിൽ വിജയമ്മക്ക് നൽകി.ചെമ്മരുതി ലോക്കൽകമ്മിറ്രി സെക്രട്ടറി എസ്.സന്തോഷ് കുമാറാണ് തുക കൈമാറിയത്.സി.പി.എം പ്രവർത്തകരായ സുധൻ, വി.സുധി,വി.ജോയി,ഷൈജു,രജീഷ്,വി.വിജയൻ,പുതുമംഗലം ഷൈജു,ആദർശ് എന്നിവർ പങ്കെടുത്തു.