
വിഴിഞ്ഞം: സുഹൃത്തിന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുമ്പോൾ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വിനോദിനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. സുഹൃത്ത് വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു പീഡനമെന്നും അതിനുശേഷം ഇയാൾ ഒളിവിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.