madhu-mullasery

മംഗലപുരം: സി.പി.എം മംഗലപുരം ഏരിയാകമ്മിറ്റി സെക്രട്ടറിയായി മധു മുല്ലശ്ശേരിയെ തിരഞ്ഞെടുത്തു. ആറ്റിപ്ര സദാന്ദൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം താലൂക്ക് രൂപീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം. ജലീൽ, എൻ. സായികുമാർ, ടി. ഹരിപ്രസാദ്, വേങ്ങോട് മധു, എൻ.ജി. കവിരാജൻ, ആർ. രാധാദേവി, വി. വിജയകുമാർ ജെ. ഉണ്ണിക്കൃഷ്ണൻനായർ, കെ. ശ്രീകുമാർ, എം. ലെനിൻലാൽ, ആർ. അനിൽ, എം. യാസിർ, എസ്. സുനിൽകുമാർ, കഠിനംകുളം സാബു, മെറ്റസ് ലൂയിസ്, ആർ. ജയൻ, എസ്. വിധീഷ്, എം. റാഫി, എസ്. കാർത്തിക, എ. സ്നാഗപ്പൻ എന്നിവരുൾപ്പെട്ട 21 അംഗ ഏരിയാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.