നാഗർകോവിൽ: ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഇന്ന് കന്യാകുമാരി ജില്ലയിൽ സുരക്ഷക്കായി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 1200 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അതിർത്തി ചെക്ക് പോസ്റ്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ഇൻസ്‌പെക്ടർ കേതറിൻ സജിതയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കി. ട്രെയിൻ വഴിയുള്ള പാഴ്സൽ നീക്കത്തിനും നിരോധനം ഏർപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമേ അതിർത്തി കടത്തിവിടൂ. ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.