
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗത്തിന്റേയും എസ്.എൻ ട്രസ്റ്റിന്റേയും സംഘടനാനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കാൻ കഴിഞ്ഞത് വെള്ളാപ്പള്ളി നടേശനു ലഭിച്ച ചരിത്ര നിയോഗമാണെന്നും, അദ്ദേഹത്തിന് ഇനിയും നേതൃത്വ പദവിയിൽ തുടരാൻ സാധിക്കട്ടെയെന്നും കെ. ആൻസലൻ എം.എൽ.എ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ നേതൃത്വ പദവിയിലെത്തിയതിന്റ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നെയ്യാറ്റിൻകര യൂണിയനിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ആർ.വി. രാജേഷ്, ബി.ജെ.പി നേതാവ് ചെങ്കൽ രാജശേഖരൻ നായർ, യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, എസ്.എൻ. ട്രസ്റ്റംഗം വൈ.എസ്. കുമാർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ഉഷാ ശിശുപാലൻ, യൂണിയൻ മുൻ സെക്രട്ടറി ആർ. കരുണാകരൻ, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. യമുനാപ്രസാദ്, യോഗീന്ദ്രൻ, യൂണിയൻ കൗൺസിലംഗങ്ങളായ കളളിക്കാട് ശ്രീനിവാസൻ, കെ. ഉദയകുമാർ അലത്തറയ്ക്കൽ, ആർ. സജിത് മാരായമുട്ടം, എസ്.എൽ ബിനു ഇളവനിക്കര, മുകുന്ദൻ കുട്ടമല, ജയപ്രകാശ് മൈലച്ചൽ, മുൻ യൂണിയൻ അംഗം മനോമോഹൻ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ബ്രജേഷ് കുമാർ തേക്കുപാറ, ദിലീപ് കരിക്കാമൻകോട്, ഇടത്തല ശ്രീകുമാർ എന്നിവരും മുന്നൂറോളം യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.