നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ പള്ളിച്ചൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. പള്ളിച്ചൽ അയണിമൂട് മണ്ണാർമുട്ടം വീട്ടിൽ ലാലു കുട്ടൻ എന്നു വിളിക്കുന്ന ലാലുവാണ് (42) പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, അനീഷ്, സ്റ്റീഫൻ, സതീഷ് കുമാർ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.