
ആര്യനാട് : അധഃസ്ഥിത - പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും
ലഭ്യമാക്കുന്നതിനും സംഘടിതശക്തിയാക്കുന്നതിനും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ വഴിയൊരുക്കിയെന്ന് ജി. സ്റ്റീഫൻ 'എം.എൽ.എ പറഞ്ഞു.
രാഷ്ട്രിയ - വിദ്യാഭ്യാസ-സാമ്പത്തിക രംഗത്ത് യോഗത്തിന്റെ ഇടപെടൽ ഏറെ പ്രസക്തമാണെന്നും എം.എൽ.എ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി കർമ്മ പരിപാടികളുടെ ആര്യനാട് യൂണിയനിലെ സമാരംഭം യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ജനവിഭാഗങ്ങളുടെ പിൻതുണയില്ലാതെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടു
പോകാനാവില്ല. കേരളത്തിൽ എസ്.എൻ.ഡി.പി യോഗം പോലുള്ള നവോത്ഥാന - പുരോഗമന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചവിട്ടി നിൽക്കുന്നത്. ഭ്രാന്താലയമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലാക്കിയത് ഗുരുദേവദർശനമാണ്. ഈ മഹത്തായ പ്രസ്ഥാനത്തെ 25 വർഷക്കാലം വെള്ളാപ്പള്ളി നയി ച്ചത് ഗുരു കടാക്ഷം കൊണ്ടാണെന്നും ജി. സ്റ്റീഫൻ പറഞ്ഞു. ആര്യനാട് യൂണിയനെ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി യൂണിയൻ ആര്യനാടെന്ന് അദ്ദേഹം നാമകരണം ചെയ്തു.
യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ മുഖ്യപ്രഭാാഷണം നടത്തി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത 'ആര്യനാട് ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർ എൻ. ജയമോഹൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മീനാങ്കൽ കുമാർ, ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, ഡയറക്ടർ ബോർഡംഗം എസ്. പ്രവീൺ കുമാർ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം. എ.പി. സജുകുമാർ കൗൺസിലർമാരായ കൊറ്റമ്പള്ളി ഷിബു കൊക്കോട്ടേല ബിജുകുമാർ, കാഞ്ഞിരംവിള ശിശുപാലൻ, വി. ശാന്തിനി പഞ്ചായത്ത് അംഗങ്ങളായ പറണ്ടോട് മുകുന്ദൻ, ജി. വിദ്യാധരൻ, ദ്വിജേന്ദ്ര ലാൽബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പറണ്ടോട് രാജേഷ്,സെക്രട്ടറി അരുൺ സി ബാബു,വനിതാ സംഘം പ്രസിഡന്റ് ഡോ:എൻ. സ്വയംപ്രഭ, സെക്രട്ടറി വസന്തകുമാരി, വൈസ് പ്രസിഡന്റ് ശ്രീലത, സൈബർ സേന യൂണിയൻ കൺവീനർ പ്രിജി അനിൽകുമാർ, സി.ആർ. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.