mini

നെയ്യാറ്റിൻകര: ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഡിപ്പോയിൽ ഏൽപ്പിച്ച് വനിതാ കണ്ടക്ടർ മാതൃകയായി. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ സി.എം. മിനിക്കാണ് പൊഴിയൂർ- നെയ്യാറ്റിൻകര റൂട്ടിൽ സർവീസ് നടത്തിയ ബസിൽ നിന്ന് മാല കളഞ്ഞുകിട്ടിയത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ഇത് ഡിപ്പോയിൽ ഏൽപ്പിച്ചു. മാലയുടെ ഉടമസ്ഥൻ അടയാള സഹിതം ഡിപ്പോയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. മുമ്പും ഡ്യൂട്ടിക്കിടെ മിനിക്ക് പണം കളഞ്ഞുകിട്ടിയിട്ടുണ്ട്. മിനിയുടെ സത്യസന്ധതയെ എ.ടി.ഒ മുഹമ്മദ് ബഷീർ, ജനറൽ സി.ഐ സതീഷ് കുമാർ, വനിതാ സബ് കമ്മിറ്റി കൺവീനർ വി. അശ്വതി എന്നിവർ അഭിനന്ദിച്ചു.