sn-college

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗസാരഥ്യം ഏറ്റെടുത്തതിന്റെ രജത ജൂബിലി ചെമ്പഴന്തി എസ്.എൻ കോളേജിൽ ആഘോഷിച്ചു. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എൻ. വീരമണികണ്ഠൻ ഉദ്ഘാടനം ചെയ്‌തു.

ചടങ്ങിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണവും നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ചെമ്പഴന്തി ജി. ശശി, ഐ.ക്യു.എ.സി കൺവിനർ ഡോ. എ.എസ്. രാഖി, അദ്ധ്യാപക പ്രതിനിധി ഡോ.എം.എസ്. വിദ്യാ പണിക്കർ, ' അണയാത്ത ഐശ്വര്യ ദീപം ' കൺവീനർ ഡോ. ഉത്തര സോമൻ, പി.ടി.എ വൈസ് പ്രസിഡന്റ് വി. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. രജതജൂബിലി ആഘോഷ കമ്മിറ്റി കൺവിനർ അഭിലാഷ്. ടി സ്വാഗതവും പി.ടി.എ ട്രഷറർ ഡോ. എസ്. സുചിത്രാദേവി നന്ദിയും പറഞ്ഞു.