വിഴിഞ്ഞം:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യ വാരാഘോഷവും നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും നടത്തി.അദ്ധ്യാപകരും പി.ടി.എയും പൂർവ വിദ്യാർത്ഥികളും മറ്റു സുമനസുകളും കൈ കോർത്തപ്പോൾ വ്യത്യസ്ത പായസങ്ങളുൾപ്പെടെ വൈവിദ്ധ്യമാർന്ന നാടൻ വിഭവങ്ങൾ കൊണ്ട് സുഭിക്ഷമായ ആഹാരം ഒരാഴ്ച ക്കാലം കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു.പ്രദർശനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പ്രവീൺ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്,വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ,വിവിധ ജനപ്ര തിനിധികൾ , നൂൺ മീൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.