kovalam

കോവളം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരക്കാരനായ വെള്ളാപ്പള്ളി നടേശൻ കേരള ചരിത്രത്തിലെ അടയാളപ്പെടുത്തലായി മാറിയിരിക്കുകയാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണപ്രസ്ഥാനങ്ങളുടെ അമരത്തെത്തിയതിന്റെ രജതജൂബില ആഘോഷങ്ങളുടെ ഭാഗമായി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനവും യൂണിയൻ ആരംഭിക്കുന്ന വിവിധ കർമ്മപരിപാടികളുടെ ഉദ്ഘാടനവും വാഴമുട്ടത്തെ യുണിയൻ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് മാത്രമല്ല അധഃസ്ഥിത വിഭാഗങ്ങൾക്കാകെ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ അത്യപൂർവമായ വൈഭവവും കേരളം നാളെ എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി പ്രവചിക്കുന്നതിനുള്ള കഴിവും വെള്ളാപ്പള്ളിക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യൂണിയൻ പ്രസിഡന്റ് ടി.എൻ. സരേഷ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ വെള്ളാപ്പള്ളി ധന്യ സാരഥ്യ രജതജൂബിലി അവാർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ. പ്രസന്നകുമാറിന് മന്ത്രി അനിൽ സമ്മാനിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ,​ യൂണിയൻ ഡയറക്ടർ ബോർഡംഗങ്ങളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ, കൗൺസിലർമാരായ സനിൽ, ബി. ശ്രീകുമാർ, തുളസിധരൻ, പ്രദീപ്, മണ്ണിൽ മനോഹരൻ, ഡോ. നന്ദകുമാർ,​ സി. ഷാജിമോൻ വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ,​ സെക്രട്ടറി ദീപു അരുമാനൂർ,​ സുജിത് വാഴമുട്ടം, ജോ. സെക്രട്ടറി ശ്രീകുമാർ, മനു, രാജേഷ്, വിഥിൻ, വിഷ്ണു, അനു, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ലതികാകുമാർ കൺവീനർ വിനിത സരേന്ദ്രൻ, സൈബർ സേനജില്ലാ കമ്മിറ്റി അംഗം വി.ജി. മനോജ് കുമാർ,​ സൈബർ സേന യൂണിയൻ ചെയർമാൻ സജീവ് അരുമാനൂർ, കൺവീനർ വരുൺ തുടങ്ങിയവർ പങ്കെടുത്തു.