
പാറശാല: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ 25 വർഷം പിന്നിടുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാറശാല യൂണിയനിൽ സംഘടിപ്പിച്ച സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പരശുവയ്ക്കൽ കോയിക്കൽ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എ.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗവും മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസറുമായ എസ്. ലാൽകുമാർ സ്വാഗതം പറഞ്ഞു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, മുൻ എം.എൽ.എ എ.ടി.ജോർജ്, കോൺഗ്രസ് പാറശാല ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഗോപിനാഥൻ മാസ്റ്റർ, സരോജ് ഹോസ്പിറ്റൽ എം.ഡി ഡോ. പ്രേംജിത്, റെജി ഏജൻസീസ് ഉടമ ഊരമ്പ് എസ്. ജയൻ, കൗൺസിലർമാരായ ആർ. രാജേന്ദ്രബാബു, കൊറ്റാമം രാജേന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ എൻ.എസ്. വാസൻ, സുരേഷ് ശർമ്മ, വനിതാസംഘം പ്രസിഡന്റ് ഉഷാകുമാരി, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ഷിനു വാമദേവൻ, മുൻ യൂണിയൻ സെക്രട്ടറി ആടുമാൻകാട് ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു.