photo

പാലോട്:സി.പി.എം നന്ദിയോട് ലോക്കൽ കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് സി.പി.എമ്മിലേയ്ക്ക് വന്നവർക്കുള്ള സ്വീകരണവും നന്ദിയോട് നടന്നു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. കാരേറ്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി എസ്.എസ്.സജീഷ്,ഏരിയാ കമ്മിറ്റി അംഗങ്ങളായ പേരയം ശശി,ജി.എസ്. ഷാബി,കെ.പി.ചന്ദ്രൻ,ബി.വിദ്യാധരൻ കാണി തുടങ്ങിയവർ സംസാരിച്ചു.