
നെടുമങ്ങാട്: അടുത്ത അദ്ധ്യയന വർഷം മുതൽ കുട്ടികളിൽ സാമൂഹ്യ ബോധം വളർത്തുന്ന വിധത്തിൽ മതേതരത്വം, ഭരണഘടന,കൃഷി, സ്ത്രീധനത്തിനെതിരെയുള്ള അവബോധം തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും പൊതു വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുമെന്നും മന്ത്രി വി.ശവൻകുട്ടി പറഞ്ഞു.നഗരസഭ കരുപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്‌സൻ സി.എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, മുനിസിപ്പൽ എഞ്ചിനീയർ അനോജ് കുമാർ പി.ആർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, അജിതകുമാരി, ഹെഡ് മിസ്ട്രസ് ബിന്ദു.ജി തുടങ്ങിയവർ പങ്കെടുത്തു.