ayira-school

പാറശാല:അയിര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ പ്രതിഭകളെയും കലാ പ്രതിഭകളെയും പി.ടി.എ,പൂവാർ റോട്ടറി ക്ലബ് എന്നിവർ സംയുക്തമായി അനുമോദിച്ചു. പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റും അദ്ധ്യാപകനുമായ രാജൻ വി.പൊഴിയൂർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയിര സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.അനിൽകുമാർ,ഹെഡ്മിസ്ട്രസ് ജി.എൽ.അനിത,പൂവാർ റോട്ടറി ക്ലബ് സെക്രട്ടറി എം.സിന്ധുകുമാർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്,അയിര വാർഡ് മെമ്പർ ബിന്ദു റോബിൻസൺ,ഹയർ സെക്കൻഡറി വിഭാഗത്തിലെ സീനിയർ അസിസ്റ്റന്റ് അനിത, പ്രമീള ജാസ്മിൻ,ചാരോട്ടുകോണം അജിത്കുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് എം.തുളസി,എസ്.എം.സി ചെയർമാൻ സുനിൽകുമാർ,അയിര സനൽകുമാർ,വിനു.സി.ആർ,സോജൻ തുടങ്ങിയവർ സംസാരിച്ചു