
വിഴിഞ്ഞം: കോവളം ബീച്ചിലെ പടിക്കെട്ടിൽ കാൽവഴുതിവീണ് യുവതിക്ക് പരിക്കേറ്റു. കരമന സ്വദേശിയായ യുവതിക്കാണ് കാലിന് പരിക്കേറ്റത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കുടുംബസമേതമെത്തി ഹവ്വാ ബീച്ചിന്റെ പ്രവേശന കവാടത്തിലെ പടികളിറങ്ങുമ്പോഴാണ് യുവതി കാൽവഴുതി വീണത്. കോവളം പൊലീസ് സ്ഥലത്തെത്തി ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.