പൂവാർ: ആയുധവുമായെത്തി പൂവാർ മത്സ്യഭവൻ ജീവനക്കാരനെ കൈയേറ്റം ചെയ്തയാളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ കടയ്ക്കരവിളാകം വീട്ടിൽ ഗോഡ്ഫ്രേ ദാസ് (42 ) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30ന് പൂവാർ മത്സ്യഫെഡ് ഓഫീസിലായിരുന്നു സംഭവം. ബധിരനും മൂകനുമായ ഇയാൾക്ക് അംഗവൈകല്യത്തിനുള്ള ആനുകൂല്യം ലഭിക്കുന്നില്ലെന്ന കാരണത്താൽ ആയുധവുമായിയെത്തി ജീവനക്കാരൻ മഹേഷ് മോഹനനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.