തിരുവനന്തപുരം: കടലാക്രമണം മൂലം വീടുകൾ തകർന്ന് ഒന്നരവർഷമായി വലിയ തോപ്പ് സെന്റ് റോക്‌സ് സ്‌കൂളിൽ താമസിച്ചിരുന്ന 16 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയെന്നുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം പ്രഹസനമാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.
നിർദ്ധനരായ മത്സ്യത്തൊഴിലാളി സമൂഹം തെരുവിൽ കിടക്കുകയാണ്. വാഗ്ദാന ലംഘനം നടത്തിയ ജില്ലാ ഭരണകൂടത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 250ഓളം കുടുംബങ്ങൾക്ക് അടിയന്തരമായി ഭവനങ്ങൾ നിർമ്മിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.