1

കുട്ടനാട്: എ - സി റോഡിൽ കിടങ്ങറ രണ്ടാം പാലത്തിന് സമീപം സ്കോർപ്പിയോ ഓട്ടോറിക്ഷയിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി കോളനി നമ്പർ 78ൽ കുഞ്ഞമ്മ പ്രഭാകരനാണ് (63) മരിച്ചത്. ഇവരുടെ മരുമകൾ ജീന (24), ഓട്ടോറിക്ഷ ഡ്രൈവർ മാമ്പുഴക്കരി കോളനിയിൽ രതീഷ് (38) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മൂത്തമകൻ നിഥിൻകുമാറിന്റെ മക്കളെ മരുമകൾ ദിവ്യയുടെ ചങ്ങനാശേരി നാലുകോടിയിലുള്ള വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇവരെ തിരികെ കൊണ്ടുവരാൻ പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു മകൻ: മനുപ്രസാദ്.