ravikumar

വിതുര: വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാ‌ർഡിൽ നടന്ന ഉപതിരഞ്ഞെുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. രവികുമാർ 45 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി.വിപിൻ 147 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് പൊന്നാംചുണ്ട് വാ‌ർഡ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വിപിൻ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പൊന്നാംചുണ്ട് വാർഡ് യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തതോടെ സി.പി.ഐയുടെ അംഗബലം മൂന്നായി ഉയർന്നു. 17 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് പത്ത് സീറ്റുണ്ട്.സി.പി.എം-6, സി.പി.ഐ മൂന്ന്, ജെ.ഡി.എസ്-1,കോൺഗ്രസ്-5,ബി.ജെ.പി-2 എന്നിങ്ങിനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനം രണ്ടരവർഷത്തിന് ശേഷം സി.പി.എം സി.പി.ഐക്ക് നൽകാനാണ് ധാരണ.