d

തിരുവനന്തപുരം:ഗ്ലോബൽ എനർജി പാർലമെന്റിന്റെ (ജി.ഇ.പി) 11ാം വാർഷിക സമ്മേളനം 10,11,12 തീയതികളിൽ ഓൺലൈനായി നടത്തും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഗ്ലോബൽ എനർജി പാർലമെന്റിന്റെ ഉപജ്ഞാതാവ് സ്വാമി ഈശ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മുൻ മൗറീഷ്യസ് വിദ്യാഭാസ മന്ത്രി പ്രൊഫ.അറുമുഖം പരശുരാമൻ, പ്രൊഫ.കെ.വി.തോമസ്, ജി.ഇ.പി ഭാരവാഹികളായ ഡോ.സി.വി.ആനന്ദബോസ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ.കൃഷ്ണകുമാർ, ഡോ.രഘു രാംദാസ്, അജിത് വെണ്ണിയൂർ, എം.ആർ.തമ്പാൻ എന്നിവർ പങ്കെടുത്തു.