
തിരുവനന്തപുരം: പിണറായി സർക്കാർ ഇസ്ലാമിക ഭീകരരുടെ അജൻഡ നടപ്പാക്കുന്ന ഏജൻസിയായി അധ:പതിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്കൂളിലെ അന്യമതക്കാരായ കുട്ടികളെ പോപ്പുലർ ഫ്രണ്ട് തടഞ്ഞുനിറുത്തി ഞാൻ ബാബർ എന്ന ബാഡ്ജ് പതിപ്പിച്ചു. കേരളം മറ്റൊരു സിറിയയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ താലിബാനിസത്തെ ബി.ജെ.പി കൈയും കെട്ടി നോക്കിയിരിക്കില്ല. കോട്ടാങ്ങൽ പഞ്ചായത്ത് എസ്.ഡി.പി.ഐയുടെ സഹായത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമാണ് സർക്കാർ പോപ്പുലർ ഫ്രണ്ടിന് ചെയ്തുനൽകുന്നത്. ഹലാൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരക്കാരെ പ്രീണിപ്പിക്കുന്നതാണ്. സമൂഹത്തിന് ഭീഷണിയാവുന്നവരെ വോട്ട്ബാങ്കിന് വേണ്ടി സംരക്ഷിക്കുകയാണ് സി.പി.എം നേതൃത്വം.