വർക്കല:ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് പോഷക സംഘടനയായ ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരണ സഭ ജില്ലാ വാർഷിക സമ്മേളനം ഇന്ന് അരുവിപ്പുറം ഡോ. പി. പല്പു മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ 9ന് ഗുരുപൂജയോടെയാണ് തുടക്കം. തുടർന്ന് ആചാരാനുഷ്ഠാനങ്ങളുടെ ആവശ്യകത എന്ന വിഷയത്തിൽ അരുവിപ്പുറം അശോകൻ ശാന്തി പഠനക്ലാസ് നയിക്കും. ഉച്ചയ്ക്ക് 2-30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈദിക സംഘം ട്രസ്റ്റ് പ്രസിഡന്റ് ടി.എൻ. മനോജ് തന്ത്രി ഭദ്രദീപം തെളിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. കുന്നുംപാറ മഠം സെക്രട്ടറി സ്വാമി ബോധിതീർത്ഥ സ്മരണിക പ്രകാശനം ചെയ്യും. ഡോ.ഷിബു നാരായണൻ, സുനിൽ ശാന്തി, സി.എൻ.ജയപ്രകാശ്, കടകംപള്ളി സനൽ കുമാർ,പുന്നാവൂർ അശോകൻ,ജയപ്രകാശ് കുളക്കട,എം.എസ്. അജയകുമാർ.കെ.എസ്. മനോജ്, മുള്ളറവിള വി.ജെ.അരുൺ,ശോഭ തുടങ്ങിയവർ സംസാരിക്കും.