jh

വർക്കല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ രജത ജൂബിലിയുടെ ഭാഗമായി ശിവഗിരി യൂണിയനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ശിവഗിരി ശ്രീനാരായണ കോളേജിൽ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി.ശിവഗിരി എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത,യോഗം കൗൺസിലർ ഡി.വിപുനരാജ്,ശിവഗിരി എസ്.എൻ കോളേജ് ഐക്യു എ.സി കോ ഒാർഡിനേറ്റർ ഡോ.എസ്.സോജു,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ,ശിവഗിരി യൂണിയൻ കോ ഒാർഡിനേറ്റർ ജി.ശിവകുമാർ,യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ ചെയർമാൻ അനൂപ് വെന്നികോട്,കൺവീനർ രജനു പനയറ,കോ ഒാർഡിനേറ്റർ ബോബി വർക്കല,വൈസ് ചെയർമാൻ സനിൽ വലയന്റെ കുഴി, ജില്ലാക്കമ്മിറ്റി അംഗം അരുൺരാജ്, കേന്ദ്ര കമ്മിറ്റി അംഗം അനിൽ മുത്താന, യോഗം ഡയറക്ടർ ശശിധരൻ എന്നിവർ സംസാരിച്ചു. ചേർത്തലയിൽ നടന്ന രജതജൂബിലി ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണവും നടന്നു. തുടർന്ന് കണ്ണൻ രാമസ്വാമി നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ സംഗീതനിശയും ഉണ്ടായിരുന്നു.